ചേർത്തല: രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷിദിനം വിവിധയിടങ്ങളിൽ ആചരിച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐസക് മാടവന, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സി.വി. തോമസ്, കെ.സി. ആന്‍റണി, ജി. വിശ്വംഭരൻ നായർ, ടി.എസ്. സുരേഷ് ബാബു, കെ.സി. ജയറാം, സി.ആർ. സാനു, ടി.ഡി. രാജൻ, കെ. ദേവരാജൻ പിള്ള, അശോകൻ, ഇ.വി. ജോണി, റെജി വേളാർവട്ടം, മധു എന്നിവർ സംസാരിച്ചു. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന, അനുസ്മരണം ബ്ലോക്ക് പ്രസിഡന്‍റ് വി.എൻ. അജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ. ഷെരീഫ് അധ്യക്ഷത വഹിച്ചു. ചിത്രം: ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷി ദിനം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.