നഴ്​സ്​ ലിനിയുടെ ചരമവാർഷികദിനം ആചരിച്ചു

ആലപ്പുഴ: കോഴിക്കോട്ട്​ നിപ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിതയായി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി പുതുശ്ശേരിയുടെ നാലാം ചരമവാർഷിക ദിനം ആചരിച്ചു. കേരള ഗവ. നഴ്സസ് അസോസിയേഷ‍ൻെറയും കെ.ജി.എന്‍.എ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റി‍ൻെറയും ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ആലപ്പുഴയില്‍ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എ.എ. ബഷീർ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ. ദീപ എന്നിവർ സംസാരിച്ചു. കെ.ജി.എൻ.എ ജില്ല പ്രസിഡന്‍റ്​ അനീഷാബേബി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ലെവിൻ കെ. ഷാജി സ്വാഗതവും ജില്ല ജോയന്‍റ്​ സെക്രട്ടറി പി.എസ്. അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. (അനുസ്മരണം യോഗവും തൊഴിൽ ഉപകരണ വിതരണവും പഠനോപകരണ വിതരണവും സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.