അരൂർ-അരൂക്കുറ്റി പാലം: വഴിവിളക്കുകൾ തെളിഞ്ഞു

അരൂക്കുറ്റി: അരൂർ-അരൂക്കുറ്റി പാലത്തിലെ വിളക്കുകൾ തെളിച്ചു. ഒരാഴ്ചയിലധികമായി പാലം ഇരുട്ടിലായ വാർത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. പാലത്തിൽ തെളിയാതെ ഉണ്ടായിരുന്ന ബൾബുകളും മാറ്റി പുതിയത് സ്ഥാപിക്കുന്നുണ്ട്. പാലത്തിലെ പകുതിയോളം ബൾബുകളെ മുമ്പ്​ തെളിയാറുണ്ടായിരുന്നുള്ളൂവെന്നും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. പ്രഭാതസവാരിക്കാർക്കും മറ്റും ഇത്​ പ്രയോജനമായി. റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ രാത്രി പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.