മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കലുങ്കിന്‍റെ ഭാഗങ്ങൾ ഇടിയുന്നത് അപകട ഭീഷണി ഉയർത്തുന്നു. ചെന്നിത്തല തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ കാരാഴ്മ മാർക്കറ്റിന് പടിഞ്ഞാറുവശത്തെ കലുങ്കിന്റെ ഭാങ്ങളാണ് ഇടിയുന്നത്. വാഹന ബാഹുല്യമേറെയുള്ള തിരക്കേറിയ യാത്ര മാർഗത്തിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളും യാത്രക്കാരും നടന്നു പോകുന്നിടത്ത് ആവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരമായി സ്വീകരിച്ച് വലിയ അപകടം ഒഴിവാക്കണമെന്ന് ചെന്നിത്തല തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്അംഗം ഗോപൻ ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.