വ്യാപാര മന്ത്രാലയം രൂപവത്​കരിക്കണം -രാജു അപ്സര

തൃക്കുന്നപ്പുഴ: വ്യാപാര മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വ്യാപാര മന്ത്രാലയം രൂപവത്​കരിക്കലാണ് പോംവഴി എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ഏകോപന സമിതിയുടെ തൃക്കുന്നപ്പുഴ യൂനിറ്റ് വാർഷിക പൊതുയോഗം, വ്യാപാരഭവൻ എന്നിവയുടെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യാപാരം തുടങ്ങുന്നതിന് അനുമതിക്കായി ഏഴോളം സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന ദുരവസ്ഥക്ക് മാറ്റമുണ്ടാകണം. യൂനിറ്റ് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞ് അണ്ടോളിൽ അധ്യക്ഷത വഹിച്ചു. ജേക്കബ് ജോൺ, പ്രതാപൻ സൂര്യാലയം, പി.സി. ഗോപാലകൃഷ്ണൻ, എസ്. വിനോദ് കുമാർ, നാസർ മാമൂലയിൽ, ആർ.ഷിബു രാജ്, അമാസ്, രമേശൻ അഞ്ചുതെങ്ങിൽ എന്നിവർ സംസാരിച്ചു. cap: വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂനിറ്റ് വാർഷിക പൊതുയോഗവും വ്യാപാരഭവന്‍റെ ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.