ചേർത്തല: അടുത്തമാസം ശ്രീലങ്കയിലെ സ്ഥിതി കേരളത്തിനുമുണ്ടാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ സർക്കാറിന്‍റെ ഒന്നാംവാർഷികം വിനാശ വികസനത്തിന്‍റെ ഒരുവർഷം, ജനദ്രോഹഭരണത്തിന്‍റെ ഒന്നാംവാർഷികം എന്ന പേരിൽ പ്രതിഷേധ ജനകീയ സദസ്സിന്‍റെ ജില്ലതല ഉദ്ഘാടനം ചേർത്തലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടമെടുത്ത് കടമെടുത്ത് ദുരവസ്ഥയിലേക്ക് എത്തിയ ശ്രീലങ്കൻ സർക്കാറിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തിനുമുണ്ടാകും. 3.74 ലക്ഷം കോടി കടമുള്ളപ്പോഴാണ് രണ്ടുലക്ഷം കോടി കടമെടുത്ത് കെ-റെയിൽ പദ്ധതിയുമായി സർക്കാർ രംഗത്തുവരുന്നത്. 25,000 കോടി മാത്രം മുടക്കി സിഗ്നൽ സംവിധാനം ക്രമപ്പെടുത്തിയാൽ ജനശതാബ്ദി അഞ്ചുമണിക്കൂർ കൊണ്ട് കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്തും. എന്നിട്ടാണ് പുതിയ പദ്ധതിക്ക് ഇത്രയും അധികം പണം പാഴാക്കുന്നത്. പിണറായിക്ക് രണ്ടാം ലാവലിനായി കെ-റെയിൽ മാറും. തൃക്കാക്കരയിൽ എൽ.ഡി.എഫ് രാഷ്ട്രീയം പറഞ്ഞല്ല, പകരം ജാതി പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. ഉമ തോമസിന്റെ വിജയം പിണറായിക്കുള്ള താക്കീതാകും. യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, ഡി. സുഗതൻ, ടി. സുബ്രഹ്മണ്യദാസ്, ജോർജ് ജോസഫ്, എസ്. ശരത്, കെ.ആർ. രാജേന്ദ്രപ്രസാദ്, പി.വി. സുന്ദരൻ, സിറിയക് കാവിൽ, പി. ഉണ്ണികൃഷ്ണൻ, വി.എൻ. അജയൻ, അയൂബ്, അജയകുമാർ, കുട്ടികൃഷ്ണൻ, ആർ. ശശിധരൻ, ഐസക് മാടവന, സി.ഡി.ശങ്കർ, സി.വി. തോമസ്, സജി കുര്യാക്കോസ്, മധു വാവക്കാട്, കെ.എസ്. അഷറഫ്, കെ.സി ആന്‍റണി, ബിജു കോയിക്കര എന്നിവർ സംസാരിച്ചു. APL ramesh chenithala ചേർത്തലയിൽ നടന്ന പ്രതിഷേധ ജനകീയ സദസ്സ് ജില്ലതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു പരിപാടികൾ ഇന്ന് ആലപ്പുഴ കല്ലുപാലത്തിന് സമീപം: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായി വളന്‍റിയര്‍ മാര്‍ച്ചും ബഹുജനറാലിയും-വൈകു. 4.30 ചേർത്തല വെള്ളിയാകുളം ഗവ.യു.പി സ്കൂൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലവാർഷികം-രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.