ചെങ്ങന്നൂർ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച തീരത്തുനിന്നു വിപണിയിലേക്കെന്ന പദ്ധതിയുടെ ഭാഗമായി മത്സ്യഫെഡിന്‍റെ നേതൃത്വത്തിൽ കൂടുതൽ ബേസ് സ്റ്റേഷനുകളും വിപണന കേന്ദ്രങ്ങളും തുറക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുളക്കുഴ താഴാംഭാഗത്ത് ആരംഭിച്ച എട്ടാമത് ബേസ് സ്റ്റേഷനിലെ മത്സ്യഫെഡിന്‍റെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ സാമ്പത്തിക വർഷം മത്സ്യ വിപണനത്തിലൂടെ 75 കോടി രൂപയാണ് മത്സ്യഫെഡിന് ലഭിച്ചത്. എല്ലാ നിയോജക മണ്ഡലങ്ങളിലും തുടർന്ന് പ്രധാന നഗരങ്ങളിലും മത്സ്യഫെഡ് വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്. റഷീദ്, എം. ശശികുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗീസ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് എൻ. പത്മാകരൻ തുടങ്ങിയവർ സംസാരിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സ്വാഗതവും ജില്ല മാനേജർ ബി. ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.