ചേര്‍ത്തലയില്‍ വീണ്ടും മയക്കുമരുന്ന്​ വേട്ട; എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

ചേര്‍ത്തല: ചേർത്തലയിൽ വീണ്ടും മയക്കുമരുന്ന്​ വേട്ട. 11 ഗ്രാം എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ അറസ്റ്റിൽ. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു -19), എസ്.എല്‍.പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു -20) എന്നിവരെയാണ് ചേര്‍ത്തല പൊലീസും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേര്‍ന്ന്​ പിടികൂടിയത്. ബംഗളൂരുവിൽനിന്ന്​ ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ​ ഇരുവരും ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ്​ പിടിയിലായത്. ജില്ലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് അന്തർസംസ്ഥാനങ്ങളില്‍നിന്ന്​ മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ല പൊലീസ്​ മേധാവിക്ക്​ ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മാസത്തില്‍ രണ്ടും മൂന്നും തവണ ഇവര്‍ ബംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് എത്തിച്ചതിരുന്നതായും വിവരം കിട്ടി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. നാർകോട്ടിക്​ സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, സ്റ്റേഷന്‍ ഓഫിസര്‍ വിനോദ്കുമാർ, എസ്​.ഐ ആന്റണി, സനീഷ്​കുമാർ, ബസന്ത്, ടീസ, ഹരീഷ് എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. APL rohith രോഹിത് APL akhil അഖില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.