പൊലീസ്​ നിലപാടിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി സ്റ്റേഷൻ മാർച്ച് നടത്തും

ഹരിപ്പാട്: പൊലീസിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്​ എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂനിയന്റെ ആഭിമുഖ്യത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തുമെന്ന് യൂനിയൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാനൂർ 1168 നമ്പർ ശാഖ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ സംരക്ഷണം ലഭിക്കാതിരുന്നതിനെ തുടർന്നുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചാണ് മേയ്‌ 30ന് രാവിലെ 10ന് മാർച്ചും ധർണയും നടത്തുക. തെരഞ്ഞെടുപ്പിൽ അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്​ നടപടിക്ക്​ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, പൊലീസിന്റെ സേവനം വിട്ടുനൽകാൻ തൃക്കുന്നപ്പുഴ സർക്കിൾ ഇൻസ്പെക്ടർ തയാറായില്ലെന്ന്​ എസ്​.എൻ.ഡി.പി യോഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടപടികൾ രണ്ടുപേർ അലങ്കോല​പ്പെടുത്തി. നിരവധി പരാതികൾ നൽകിയിട്ടും എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയാറായിട്ടില്ല. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുകയും ചെയ്ത തൃക്കുന്നപ്പുഴ സർക്കിൾ ഇൻസ്പെക്ടറുടെ നടപടിയിൽ കാർത്തികപ്പള്ളി എസ്.എൻ.ഡി.പി.യൂനിയൻ കൗൺസിൽ പ്രതിഷേധിച്ചു. വാർത്തസമ്മേളനത്തിൽ യൂനിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എം. സോമൻ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പ്രഫ.സി.എം ലോഹിതൻ, ഡോ. ബി. സുരേഷ് കുമാർ, യൂനിയൻ കൗൺസിലർ ഡി. ഷിബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.