ആറാട്ടുപുഴ: ബസ് കാത്ത് നിൽക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കുക. നിങ്ങളുടെ തലക്ക് മുകളിൽ അപകടം പതിയിരിപ്പുണ്ട്. തലക്ക് മുകളിൽ തൂങ്ങിയാടുന്ന ഹൈമാസ്റ്റ് വിളക്കുകളാണ് ആറാട്ടുപുഴ ബസ്സ്റ്റാൻഡിൽ അപകട ഭീഷണി ഉയർത്തുന്നത്. നോക്കുകുത്തിയായി നിൽക്കുന്ന വിളക്ക് മരം ജീവന് ഭീഷണിയായിട്ടും അധികാരികൾ കണ്ട ഭാവം നടിച്ചിട്ടില്ല. ഉയരമുള്ള വിളക്ക് മരത്തിന്‍റെ മുകളിൽ ഘടിപ്പിച്ച ആറ് ലൈറ്റുകളും തൂണിൽ നിന്നുള്ള ബന്ധം പൂർണമായും വേർപെട്ട് വയറിൽ തൂങ്ങിക്കിടക്കുകയാണ്. ഒരു വർഷത്തോളമായി ഈ സ്ഥിതിയാണ്. ബസ് കയറാനും കടകളിൽ സാധനങ്ങൾ വാങ്ങാനും എത്തുന്നവർ വിളക്കുമരത്തിന്‍റെ ചുവട്ടിലാണ് നിൽക്കുന്നത്. നേർത്ത വയറിൽ തൂങ്ങിയാടുന്ന വലിയ ഭാരമുള്ള ലൈറ്റുകൾ ഏത് നിമിഷവും നിലം പതിക്കാം. കരാറുകാരനെ കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നാണ് അറിയുന്നത്. ധാരാളമായി ജനങ്ങൾ എത്തുന്ന പ്രധാന സ്ഥലത്തെ പ്രശ്നമായിട്ടു കൂടി അവർ കണ്ടഭാവം നടിച്ചിട്ടില്ല. കെ.എസ്.ഇ.ബിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് അവരും ഒഴിയുകയാണ്. കരാറുകാരനെ പലതവണ വിളിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്തംഗം അൽഅമീൻ പറഞ്ഞു. ലൈറ്റിന്‍റെ അറ്റകുറ്റപ്പണിക്ക് ജനകീയാസൂത്രണ പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.