കാറും ലോറിയും കൂട്ടിയിടിച്ച്​ രണ്ടുപേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ചേർത്തല പൂച്ചാക്കൽ ശ്രീപുരം വെളിവീട്ടിൽ ശശിധരൻ (72), മകൻ സതീഷ് (42) എന്നിവർക്കാണ് പരിക്ക്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക്​ 12.30ഓടെ തൂക്കുകുളം ജങ്​ഷനു സമീപമാണ്​ അപകടം. സേലത്തുനിന്നും ചരക്കുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ശശിധരന്‍റെ കാലുകൾക്ക് ഒടിവും സതീഷിന്‍റെ തലക്ക് മുറിവും പറ്റി. പുന്നപ്ര എസ്.ഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ദേശീയപാതയിൽ ഒന്നരമണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി. (അമ്പലപ്പുഴ തൂക്കുകുളം ജങ്​ഷന്​ സമീപം അപകടത്തിൽപെട്ട കാര്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.