കായംകുളം: വിദ്യാർഥി സമൂഹം ഖുർആനിനെ ജീവിതത്തോട് ചേർത്തുവെച്ച് പ്രവർത്തിക്കണമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ശംസുൽ ഉലമ ഫിഫ്ളുൽ ഖുർആൻ കോളജ് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സിയാദ് വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം. മഹ്മ്മൂദ് മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. സഫിയുള്ളാഹിൽ ആറ്റക്കോയ ജമലുല്ലൈലി തങ്ങൾ അൽ ഫൈസി, അലിയാർ തങ്ങൾ, നിസാം കണ്ടത്തിൽ, നവാസ് എച്ച്. പാനൂർ , നിസാർ പറമ്പൻ, ബഷീർ സഫ, എ.എ. വാഹിദ്, സിയാദ് വലിയകുളം, എം.എ. അബ്ദുൽവാഹിദ്, സലിം മുരിക്കും മൂട്, അബ്ദുൽറസാഖ് മുസ്‌ലിയാർ, ഷാഫി മൗലവി , അബ്ദുൽ ലത്തീഫ് മൗലവി, ഹുസൈൻ മന്നാനി, ജുനൈദ് മന്നാനി, അലിയാരുകുഞ്ഞ് മൗലവി, ഒ.യു. അൻവർ , ഇസ്മായിൽ മുസ്‌ലിയാർ, ഇർഷാദ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന പ്രാർഥന സദസ്സിന് അലിയാർ തങ്ങൾ നേതൃത്വം നൽകും. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും ചിത്രം: APLKY1SAMASTHA കായംകുളം ശംസുൽ ഉലമ ഫിഫ്ളുൽ ഖുർആൻ കോളജ് സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.