വീടുകളുടെ താക്കോൽ ദാനം നടത്തി

മാന്നാർ: ഗ്രാമപഞ്ചായത്തിൽ 'ലൈഫ് മിഷൻ' പദ്ധതിയിൽ പൂർത്തീകരിച്ച ഏഴു വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി.കെ. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, പഞ്ചായത്തംഗങ്ങളായ വി.ആർ. ശിവപ്രസാദ്, സുജാത മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.