തുറവൂർ: ചേർത്തല താലൂക്കിലെ വടക്കൻ മേഖലകളിലെ വിവിധ പഞ്ചായത്തുകൾ ഓരുവെള്ളം തടയാൻ സ്ഥാപിച്ച ചെറുതും വലുതുമായ മൺചിറകൾ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. ഉപ്പുവെള്ളം കയറി കൃഷികൾ നശിക്കാതിരിക്കാനും ശുദ്ധജലം മലിനമാകാതിരിക്കാനും വേണ്ടിയാണ് അതത് പ്രദേശത്തെ പ്രധാന തോടുകളിൽ വേനൽക്കാലത്ത് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് ഓരുമുട്ടുകൾ സ്ഥാപിച്ചത്. സാധാരണ കാലവർഷാരംഭത്തോടെയാണ് ഓരുമുട്ടുകൾ പൊട്ടിച്ച് വെള്ളം കായലിലേക്കും അതുവഴി കടലിലേക്കും ഒഴുകി താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിൽനിന്നും രക്ഷതേടുന്നത്. എന്നാൽ, കാലം തെറ്റിപ്പെയ്ത മഴയാണ് കണക്കുകൂട്ടലുകൾ തെറ്റിച്ച് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നത്. സമയബന്ധിതമായി അന്ധകാരനഴി പൊഴിമുറിച്ച് ആഴം കൂട്ടി കിഴക്ക് നിന്നെത്തുന്നതുൾപ്പെടെ പെയ്ത്ത് വെള്ളം കടലിലേക്ക് ഒഴുകിയില്ലെങ്കിൽ താലൂക്കിന്‍റെ വടക്കൻ മേഖലയിലെ പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാകും. ഇത് വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.