പൂർവ അധ്യാപക യോഗം

ചാരുംമൂട്: നൂറനാട് സി.ബി.എം-എച്ച്.എസ്.എസിൽ 1996 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥികൾ 25ാം വാർഷികത്തിൽ പൂർവ അധ്യാപകർക്കൊപ്പം അക്ഷരമുറ്റത്ത് ഒത്തുചേർന്നു. രസകരമായ വിദ്യാലയ അനുഭവങ്ങൾ പലരും പങ്കുവെച്ചു. 96ൽ സ്കൂളിൽ പ്രഥമ അധ്യാപികയായി പ്രവർത്തിച്ച ജെ. ശ്രീയമ്മ ഉദ്ഘാടനം ചെയ്തു. ആർ. രാജീവ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിയും നാടക സംവിധായകനുമായ നൂറനാട് സുകു മുഖ്യാതിഥിയായി. പൂർവ വിദ്യാർഥികളുടെ ഉപഹാരവും ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ഹെഡ്മിസ്ട്രസ് സജിനി ശ്രീകുമാർ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻ നായർ, രാജൻ ബാബു, ശിവശങ്കരപ്പിള്ള, മണിയമ്മ, വിജയകുമാരി, സുധ, കാർത്തിക കുട്ടിയമ്മ, സാവിത്രിയമ്മ, ശോഭ ജയകൃഷ്ണൻ, ജിഷ അരുൺ, ജെ. സീന, അൻഷ നസീം, വി. സന്ധ്യാരാജ്, സുനിൽ കെ. കുളങ്ങര, എസ്. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ 1996 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒത്തുചേരൽ റിട്ട. ഹെഡ്മിസ്ട്രസ് ജെ. ശ്രീയമ്മ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.