ആലപ്പുഴ: പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കനാലുകൾ സംരക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ വാടക്കനാൽ, കോമേഴ്‌സൽ കനാലുകൾ കുറ്റിക്കാടായി. ഇവിടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. മാലിന്യത്താൽ വീർപ്പുമുട്ടിയ ഈ കനാലുകളുടെ സൗന്ദര്യവത്കരണം പൂർത്തീകരിച്ച് പഴയ പ്രതാപത്തിലേക്ക് മടങ്ങിയെങ്കിലും കരയുടെ ഇരുവശങ്ങളിൽ വള്ളികളും കുറ്റിക്കാടും നിറഞ്ഞു. കിഫ്ബി ഫണ്ടിൽപ്പെടുത്തിയാണ് 39 കോടി രൂപ ചെലവഴിച്ച് ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കോർപറേഷൻ നേതൃത്വത്തിൽ നവീകരണം പൂർത്തികരിച്ചത്.ഒന്നാം ഘട്ടം പൂർത്തീകരിച്ച് കൈമാറും മുമ്പാണ് കുറ്റിക്കാടുകളിൽ കനാൽകരകൾ മൂടിയത്. കനാൽ കരയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനായി നിർമിച്ച കോൺക്രീറ്റ് ബെഞ്ചുകളും കനാലിലേക്ക് ഇറങ്ങുന്നതിനായി കെട്ടിയ ചവിട്ടുപടികളും വള്ളിക്കാടിൽ മൂടി. രാത്രി മാലിന്യം തള്ളുന്നതും പതിവാണ്. കനാലുകളിൽ കാലാകാലങ്ങളിൽ അടിഞ്ഞുകൂടിയ മണലും ചളിയും നവീകരണ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത് ഇരുകരകളിലുമാണ് തള്ളിയത്. അനധികൃത ലോട്ടറികൾക്കെതിരെ കർശനനിയമം വേണം -സി.ഐ.ടി.യു ആലപ്പുഴ: രണ്ടു ലക്ഷം പേരുടെ ജീവനോപാധിയായ കേരള ഭാഗ്യക്കുറിയെ തകർക്കുന്ന അനധികൃത ലോട്ടറി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കാനാവശ്യമായ നിയമനിർമാണം നടത്തണമെന്ന് കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇവ പിടികൂടിയാൽ ചെറിയ പിഴയടക്കുന്നതിന് മാത്രമേ ഇപ്പോൾ കഴിയുന്നുള്ളൂ. ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ 35 പേർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.ആർ. ജയപ്രകാശ് ചർച്ചകൾക്ക് മറുപടി നൽകി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ, സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.