പിഞ്ചുകുഞ്ഞി‍െൻറ ജീവനായി നാട് സമാഹരിച്ച തുക കൈമാറി

പിഞ്ചുകുഞ്ഞി‍ൻെറ ജീവനായി നാട് സമാഹരിച്ച തുക കൈമാറി അമ്പലപ്പുഴ: പിഞ്ചുകുഞ്ഞി‍ൻെറ ജീവൻ നിലനിർത്താനായി നാട് സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡ് കാർത്തിക് വിജേഷ് ദമ്പതികളുടെ മകൻ വൈശാഖിനായി (4) സമാഹരിച്ച 12,48, 171 രൂപയാണ് കൈമാറിയത്. കുട്ടിയുടെ ബോൺമാരോ മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി 35 ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 15 വാർഡിലും ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് കുടുംബത്തിന് കൈമാറിയത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത ചെക്ക് കൈമാറി. വൈസ് പ്രസിഡന്‍റ്​ പി. രമേശൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അപർണ സുരേഷ്, ശോഭാ ബാലൻ, ശ്രീലേഖ, നിഷാ മനോജ്, ശ്രീകുമാർ, കെ. മനോജ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പി. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.