തൃക്കുന്നപ്പുഴ: പാനൂർ ഫിഷറീസ് ആശുപത്രിയെ കൂടുതൽ പുരോഗതിയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ഒരുകോടി 70 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് ചെലവഴിച്ച് ഫിഷറീസ് ആശുപത്രിക്കായി നിർമിക്കുന്ന 20 കിടക്കകളുള്ള ഐസൊലേഷൻ വാർഡിൻെറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൻ.ആർ.എച്ച്.എം പദ്ധതിയിൽ 14 ലക്ഷം രൂപയും തൃക്കുന്നപ്പുഴ പഞ്ചായത്ത് നാല് ലക്ഷം രൂപയും അനുവദിച്ച് നിർമാണം പൂർത്തീകരിച്ച പുതിയ ലാബ് കെട്ടിടത്തിൻെറ ഉദ്ഘാടനവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എസ്. താഹ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റജില, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ സിയാർ തൃക്കുന്നപ്പുഴ, എസ്. സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിലാൽ, തൃക്കുന്നപ്പുഴ നദീറ ഷാക്കിർ, പഞ്ചായത്ത് അംഗങ്ങളായ സി.എച്ച്. സാലി, എൻ.സി. അനിൽകുമാർ, ഷാജില, മുഹമ്മദ് കുഞ്ഞ് പടന്നയിൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീഹരി, ഡോ. പി.എസ്. ശരത് തുടങ്ങിയവർ സംസാരിച്ചു. പടം: ഫിഷറീസ് ആശുപത്രിക്കായി നിർമിക്കുന്ന ഐസൊലേഷൻ വാർഡിൻെറ നിർമാണോദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.