അമ്പലപ്പുഴ: കാക്കാഴം റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അപകടഭീഷണിയാകുന്നു. അപകടവും ഗതാഗതക്കുരുക്കും തുടർക്കഥയായിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല. മഴയാരംഭിച്ചപ്പോൾത്തന്നെ ഇവിടെ ചെറിയ കുഴികൾ രൂപപ്പെട്ടിരുന്നു. മഴ ശക്തമായതോടെ കുഴികൾ ആഴമേറിയ ഗർത്തങ്ങൾക്ക് സമാനമായിത്തീർന്നു. തോരാതെ പെയ്യുന്ന മഴയിൽ കുഴികളിൽ വീണ് ദിവസവും അപകടങ്ങളും പതിവായിരിക്കുകയാണ്. രാത്രി ഇരുചക്രവാഹനക്കാരാണ് ഇവിടെ കൂടുതലായും അപകടത്തിൽപ്പെടുന്നത്. പകൽ സമയങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും പതിവായി. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം നിയന്ത്രണമുള്ളതോടെ അമ്പലപ്പുഴ വഴിയാണ് കൂടുതലും വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നത്. അപകടവും ഗതാഗതക്കുരുക്കും മൂലം യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ല. പാലത്തിൻെറ പല ഭാഗങ്ങളിലായി രൂപപ്പെട്ട കുഴികൾ ഓരോ ദിവസം കഴിയും തോറും വലുതായി വലിയ അപകടങ്ങൾക്കും വഴിവെക്കുകയാണ്. പടം: (മേല്‍പാലത്തില്‍ രൂപപ്പെട്ട കുഴി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.