മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗവും കല്ലുമല കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ. ശശിധരന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. തഴക്കര ലോക്കല്‍ സെക്രട്ടറി എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ജി. ഹരിശങ്കര്‍, ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കില്‍ സ്ഥാപിച്ച ശശിധരന്റെ ചിത്രം ജില്ല കമ്മിറ്റി അംഗം മുരളി തഴക്കര അനാച്ഛാദനം ചെയ്തു. ഫോട്ടോ: പി.കെ. ശശിധരന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കല്ലുമലയില്‍ നടന്ന അനുസ്മരണ യോഗം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.