കായംകുളം: ഇസ്ലാമിക് സെന്‍റർ ഹജ്ജ് സെല്ലിൻെറ ആഭിമുഖ്യത്തിൽ നടത്തിയ ഹജ്ജ് പഠന പരിശീലന ക്ലാസ് ടി.എ കൺവെൻഷൻ സെന്‍ററിൽ സമസ്ത ജംഇയ്യതുൽ ഖുത്തബാഹ് ജില്ല സെക്രട്ടറി ഷാഫി മൗലവി ഉദ്ഘാടനം ചെയ്തു. ഹജ്ജ് സെൽ പ്രസിഡന്‍റ് അബ്ദുല്ല മൗലവി അധ്യക്ഷതവഹിച്ചു. സമസ്ത മുശാവറ അംഗം താഹ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ഷഫീഖ് റഹ്മാൻ, ടൗൺ ജമാഅത്ത് പ്രസിഡന്‍റ് എസ്. അബ്ദുന്നാസർ, മുസ്ലിം അസോ. പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ, ഹുസൈൻ ഇലമ്പടത്ത്, കെ. താഹ, കെ.ജെ. അബ്ദുൽ മജീദ്, ജിഫ്രി എന്നിവർ സംസാരിച്ചു. APLKY5HAJJ കായംകുളത്ത് നടത്തിയ സമസ്ത ജംഇയ്യതുൽ ഖുത്തബാഹ് ജില്ല സെക്രട്ടറി ഷാഫി മൗലവി ഉദ്ഘാനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.