സംഘ്​പരിവാർ വർഗീയ അജണ്ടയെ മതേതര സമൂഹം കരുതിയിരിക്കണം -തൊടിയൂർ

കായംകുളം: ഗ്യാൻ വ്യാപി വിഷയത്തിൽ സംഘ്​പരിവാർ ഉയർത്തുന്ന വർഗീയ അജണ്ടയെ മതേതര സമൂഹം കരുതിയിരിക്കണമെന്ന് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ജില്ലതല നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്‍ജിദ് തകർത്തത് രാജ്യത്തി‍ൻെറ മതേതരത്വത്തിനേറ്റ ആഘാതമായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. 24ന് ഏക സിവിൽകോഡിനെതിരെ രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡി.കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, ഡി.കെ.ജെ.യു ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, എ.ആർ. താജുദ്ദീൻ മൗലവി, ഹുസൈൻ ഫാളിലി, അസ്‌ലം സഖാഫി, ഓച്ചിറ അബ്ദുല്ല മൗലവി, പ്രഫ. സ്വാലിഹ് മൗലവി, എസ്.കെ. നസീർ, പൂക്കുഞ്ഞ് കോട്ടപ്പുറം, അബ്ദുൽ കബീർ മുസ്‌ലിയാർ, നാസറുദ്ദീൻ മന്നാനി, കാസിം മൗലവി, മഹമൂദ് മൗലവി, ഹുസൈൻ അസ്‌ലമി, സിദ്ദീഖ് മൗലവി എന്നിവർ സംസാരിച്ചു. APLKY6DKLMKYL ദക്ഷിണകേരള ജംഇയ്യതുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ജില്ലതല നേതൃയോഗം കായംകുളത്ത് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.