ചിത്രകാരി വത്സലാദേവിക്ക് വിവേകാനന്ദ ഫെലോഷിപ്

ചാരുംമൂട്: ലുധിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാള കലാസാഹിത്യ സംസ്കൃതിയും മലയാള കലാസമിതിയും സംയുക്തമായി ഏർപ്പെടുത്തിയ വിവേകാനന്ദ ഫെലോഷിപ് നൂറനാട് ഇടപ്പോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ചിത്രകല അധ്യാപിക വത്സലാദേവിക്ക്. 22ന് പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന 'കേരളീയം-ഭാരതീയം' കലാസംസ്കാരിക വേദിയിൽ അവാർഡ്​ സമ്മാനിക്കും. മ്യൂറൽ പെയിന്‍റിങ്ങിലും കാവ്യരചനയും മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് വത്സലാദേവിയെ തിരഞ്ഞെടുത്തത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ്​ പബ്ലിസിറ്റി അസോസിയേഷ‍ൻെറ പ്രതിഭ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡ്​ നേടിയിട്ടുണ്ട്. നൂറനാട് ചിത്രമാല ആർട്ട്​ ആൻഡ്​ ക്രാഫ്റ്റ് അക്കാദമി ഉടമയായ വത്സലാദേവി മുതുകാട്ടുകര വൈശാഖിൽ പരേതനായ ജയചന്ദ്രൻ നായരുടെ ഭാര്യയാണ്. ഫോട്ടോ: വത്സലാദേവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.