അരൂർ: പരാതി നൽകാനെത്തുന്ന സാധാരണക്കാരോടും പൊതുപ്രവർത്തകരോടും നിരന്തരം അപമര്യാദയായി പെരുമാറുന്ന സബ് ഇൻസ്പെക്ടർ സി.എസ്. അഭിരാമിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വഴി തർക്കവുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കാനെത്തിയയാൾക്കൊപ്പം സ്റ്റേഷനിലെത്തിയ ജെ.എസ്.എസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ വി.കെ. ഗൗരീശനെ അപമാനിക്കുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്ത പ്രൊബേഷൻ എസ്.ഐ അഭിരാമിനെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പൊലീസ് കപ്ലയിന്‍റ് അതോറിറ്റിക്കും പട്ടികജാതി പട്ടികവർഗ ഗോത്രവർഗ കമീഷനും പരാതി നൽകി. പ്രതിഷേധ യോഗത്തിൽ അരൂർ മണ്ഡലം പ്രസിഡൻറ് വി.കെ. അംബർഷൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി റാഫേൽ, യു.കെ. കൃഷ്ണൻ, കെ.പി. വിദ്യാധരൻ, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.