പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു

ആറാട്ടുപുഴ: പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. മുരിക്കിലാത്ത് വീട്ടിൽ റെജി അബ്ദുൽ സലാം (46), ഷംന മൻസിലിൽ അബ്ദുൽ സലാം (72), പുത്തൻ വീട്ടിൽ ശോഭാ സുനിൽ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വാക്സിൻ ഇല്ലാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. റോഡരികിലും വീടിന് സമീപം നിന്നവർക്കുമാണ് കടിയേറ്റത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളുടെ നേരെയും നായ്​ പാഞ്ഞടുത്തു. നാട്ടുകാർ നായെ തല്ലിക്കൊന്നു. തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പട്ടിയെ എത്തിച്ച് നടത്തിയ സ്രവ പരിശോധനയിൽ പേയുണ്ടെന്ന് സ്ഥിരീകരിച്ചു. (പേപ്പട്ടിയുടെ ആക്രമണത്തിൽ കടിയേറ്റ റെജി അബ്ദുൽസലാം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.