ലൈഫ് പദ്ധതി: വീടി‍െൻറ താക്കോല്‍ കൈമാറി

ലൈഫ് പദ്ധതി: വീടി‍ൻെറ താക്കോല്‍ കൈമാറി ആലപ്പുഴ: സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികത്തി‍ൻെറ ഭാഗമായി നിര്‍മാണം കഴിഞ്ഞ 20,000 ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റത്തി‍ൻെറ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭതലത്തില്‍ പൂര്‍ത്തീകരിച്ച വീടി‍ൻെറ താക്കോല്‍ കൈമാറി. നഗരസഭ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ ടി.ഡി ചിറയില്‍ ബിന്ദു ഷിനോയിയുടെ വീടാണ് പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയത്. ആകെ എട്ട്​ ഡി.പി.ആര്‍ മുഖാന്തരം നഗരസഭക്ക് 4395 ഭവനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ കരാര്‍ വെച്ച് 3279 വീടിന്​ ഒന്നാം ഘഡു നല്‍കി. വാസയോഗ്യമായ രീതിയില്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചത് 2558 വീടാണ്. ഇടതുപക്ഷ ഭരണസമിതി അധികാരമേറ്റ് ഒന്നേകാല്‍ വര്‍ഷം പൂര്‍ത്തീകരിക്കുന്ന കാലയളവില്‍ 615 വീട്​ പൂര്‍ത്തീകരിച്ച് നല്‍കാന്‍ സാധിച്ചു. ചടങ്ങ് നഗരസഭ അധ്യക്ഷ സൗമ്യരാജ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ എ. ഷാനവാസ്, ബീന രമേശ്, ആര്‍. വിനിത, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, ആലിശ്ശേരി എല്‍.സി സെക്രട്ടറി റെജി, പൊതുപ്രവര്‍ത്തകന്‍ റിയാസ്, പി.എം.എ.വൈ സൂപ്രണ്ട് ആര്‍. മധു, സിവില്‍ സ്റ്റേഷന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിജു, ഉദ്യോഗസ്ഥരായ കെ.ജെ. ബിജു, ജസ്റ്റിന്‍, അനീഷ, അജിന്‍, സുമേഷ് പവിത്രന്‍, കൗണ്‍സിലർമാർ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.