സൗജന്യ നേത്രചികിത്സ ക്യാമ്പ്​

ചേര്‍ത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയ ക്യാമ്പ് രണ്ട് വർഷത്തിന് ശേഷമാണ് പുനരാരംഭിച്ചത്. 25 വർഷത്തിനിടെ മൂന്ന്​ ലക്ഷത്തോളം പേർക്ക് ക്യാമ്പിൽ തിമിര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചകളിലായാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്​ സമീപം ചാരങ്കാട്ട് സി.വി. കുഞ്ഞിക്കുട്ടന്‍ സ്മാരക ഗുരുദേവപ്രാർഥന ഹാളിൽ ക്യാമ്പ് നടക്കുന്നത്. തിരു​നെൽവേലിയിലേക്ക്​ യാത്രയും ഭക്ഷണവും പരിചരണവുമടക്കം സൗജന്യമാണ്​. 9946005873,9447716361.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.