അവശ്യസാധനവില നിയന്ത്രിക്കണം -എൽ.ജെ.ഡി

ചെങ്ങന്നൂർ: സർവ വസ്തുക്കളുടെയും വിലക്കയറ്റത്തിനിടയാക്കുന്ന ഇന്ധനവിലവർധന പിൻവലിക്കണമെന്ന്​ ലോക് താന്ത്രിക് ജനതാദൾ ജില്ല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ജി.ശശിധരപ്പണിക്കർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സംസ്ഥാന കൗൺസിൽ അംഗം പ്രഫ.എസ്.കെ.ഗോവിന്ദൻകുട്ടി കാരണവർ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി അറവന്തറ, കിസാൻ ജനത ജില്ല പ്രസിഡന്‍റ്​ വി.എൻ. ഹരിദാസ്, നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ ആർ. പ്രസന്നൻ, മനാഫ് മണ്ണാശേരി, എ.ജി. തമ്പി എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.