ചേർത്തല: കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. എൻ.ആർ. ബാബുരാജ് അധ്യക്ഷത വഹിച്ചു. നടൻ അനൂപ് ചന്ദ്രൻ, പി. ഷാജി മോഹൻ, പി.കെ. ശരി, സിബി ശശിധരൻ നായർ എന്നിവർ സംസാരിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ യോഗം കായംകുളം: പെൻഷൻ പരിഷ്കരണ അപാകതകൾ പരിഹരിക്കണമെന്ന് കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി. ശിവദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. മോഹനൻ സമരപ്രഖ്യാപനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മധുകുമാർ, അനന്തകൃഷ്ണൻ, ഡി. മനോഹരൻ, കെ. മനോഹരൻ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.