കോവിഡ് ഐസൊലേഷൻ ആശുപത്രി നിർമാണത്തിന് തുടക്കം

അമ്പലപ്പുഴ: അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിലെ കോവിഡ് ഐസൊലേഷൻ ആശുപത്രിയുടെ നിർമാണത്തിന് തുടക്കമായി. എല്ലാ മണ്ഡലത്തിലും കോവിഡ് ഐസൊലേഷൻ ആശുപത്രി നിർമിക്കുക എന്ന സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായി എച്ച്. സലാം എം.എൽ.എയുടെ നിർനേശത്തെ തുടർന്നാണ് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിൽ ആശുപത്രി ആരംഭിക്കുന്നത്. 1.75 കോടി രൂപ ചെലവിലാണ് നിർമാണം. കോവിഡിന്‍റെ തീവ്രത മാറിയാൽ കെട്ടിടം ആശുപത്രിയുടെ മറ്റു പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്ന് എച്ച്. സലാം പറഞ്ഞു. സെന്‍റർ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കവിത, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, ശ്രീജ രതീഷ്, ജി. വേണുലാൽ, ആർ. ഉണ്ണി, പഞ്ചായത്തംഗം മനോജ് കുമാർ എന്നിവർ സംസാരിച്ചു. എ.എം.ഒ ജെ. ജിൻസി സ്വാഗതം പറഞ്ഞു. (അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിലെ കോവിഡ് ഐസൊലേഷൻ ആശുപത്രിയുടെ നിർമാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.