മാരാരിക്കുളം: പാതിരപ്പള്ളി എക്സൽ ഗ്ലാസിലെ ഫർണസ് ഓയിൽ ടാങ്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ലിക്യുഡേഷൻ നടപടിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന പണികൾ നടക്കുന്നതിനിടെണ് തീ പടർന്നത്. ആകാശത്തേക്ക് ഉയർന്ന പുക പ്രദേശത്താകെ മൂടി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് എത്തി തീ അണക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ലീഡിങ് ഫയർമാൻ നെൽസൺ ഡിക്രൂസ് ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ വേണുക്കുട്ടൻ, ആർ. ഗിരീഷ്, എ.ആർ. രാജേഷ്, രതീഷ്, രാജേഷ്, ടിജോ, ഷാജൻ കെ. ദാസ്, വിജയ്, ശശി അഭിലാഷ്, പി.ടി. സന്തോഷ്, എം.പി. പ്രമോദ്, സുഖലാൽ എന്നിവർ പങ്കെടുത്തു. (എക്സൽ ഗ്ലാസിലെ ഫർണസ് ഓയിൽ ടാങ്കിന് തീ പിടിച്ചത് അഗ്നിരക്ഷ സേന അണക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.