വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം 'പ്രശാന്തി'യുടെ പ്രവർത്തനം നിലച്ചിട്ട് രണ്ട് മാസമാകുന്നു. താൽക്കാലിക മെയിന്റനൻസിനും നവീകരണത്തിനുമായി താൽക്കാലികമായി നിർത്തുന്നു എന്നാണ് പറഞ്ഞതെങ്കിലും നിർമാണം പൂർത്തിയാക്കാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. കോവിഡ് സമയത്ത് വളരെ ഉപകാരമുണ്ടായിരുന്ന ശ്മശാനമായിരുന്നു. വിവിധ പഞ്ചായത്തുകളിൽനിന്ന് വന്ന നിരവധി മൃതദേഹങ്ങൾ ഇവിടെ ദഹിപ്പിച്ചിരുന്നു. നിരവധി സാധാരണക്കാർക്ക് ഇതുമൂലം ഉപകാരമുണ്ടായതാണ്. അല്ലാത്തപ്പോഴും സാധാരണക്കാരായ പഞ്ചായത്ത് നിവാസികൾക്കും അല്ലാത്തവർക്കും ഇതുമൂലം പ്രയോജനമുണ്ടായിരുന്നതാണ് നവീകരണത്തിന്റെ പേരിൽ പ്രവർത്തനം നിലച്ചത്. മഴക്കാലമാകുന്നതോടെ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് പ്രയോജനമുണ്ടാകേണ്ട പൊതുശ്മശാനം എത്രയും വേഗം തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 2021ൽ അധികാരമേറ്റ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി മെയിന്റനൻസിന്റെ ഭാഗമായി 2,20,000 രൂപയും അഡീഷനൽ ഫർണസ് സ്ഥാപിക്കാൻ 21 ലക്ഷം രൂപയും ശുചിത്വ മിഷന്റെ ഫണ്ടിൽ വകയിരുത്തി, ടെൻഡർ നടപടികളും പൂർത്തീകരിച്ച് എസ്റ്റിമേറ്റും സമർപ്പിച്ചു ജില്ല സാങ്കേതികസമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നാണ് വിവരം. അരൂക്കുറ്റി കൂടാതെ സമീപ പഞ്ചായത്തുകൾക്കുകൂടി പ്രയോജനമായിരുന്ന ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചതോടെ ശരീരം മറവുചെയ്യാൻ അടുത്ത ജില്ലയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ. ക്രിമിറ്റോറിയം പ്രവർത്തനം നിലച്ചതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് സി.എസ്. സത്താർ പറഞ്ഞു. ചിത്രം : പ്രവർത്തനം നിലച്ച അരൂക്കുറ്റി പഞ്ചായത്തിലെ പ്രശാന്തി പൊതുശ്മശാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.