എന്‍റെ കേരളം: മികച്ച സ്റ്റാളിനുള്ള പുരസ്കാരം പൊലീസ് വകുപ്പിന്

ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ തിങ്കളാഴ്ച സമാപിക്കുന്ന എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ മികച്ച സര്‍ക്കാര്‍ സ്റ്റാളിനുള്ള സമ്മാനം പൊലീസ് വകുപ്പിന്. കൃഷിവകുപ്പ് രണ്ടാം സ്ഥാനവും ആരോഗ്യവകുപ്പ് (അലോപ്പതി) മൂന്നാം സ്ഥാനവും നേടി. ​വാണിജ്യ വിഭാഗത്തിൽ പറവൂരിലെ നല്ല അച്ചാർ യൂനിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൈവ കലവറ, വിജീസ് പിക്കിൾസ് എന്നീ സ്റ്റാളുകൾക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.