ആലപ്പുഴ: കയർ സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കെ.സി.ഇ.സി (കേരള കോഓപറേറ്റീവ് എംേപ്ലായീസ് കൗൺസിൽ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലും കൂലിയും ശമ്പളവും ഇല്ലാതെ കയർ തൊഴിലാളികളും സംഘം ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം. ജീവനക്കാർക്ക് ശമ്പളത്തിന് ആനുപാതികമായ തുക മാനേജീരിയൽ സബ്സിഡിയായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അർച്ചന ജിസ്‌മോൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ ഡി.പി. മധു സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അനിൽ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി വി.എൻ. സുരേഷ്ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് വി. മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. വി.എൻ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിൽസൺ ആന്റണി, എ.എം. ഷിറാസ്, ആർ. സുരേഷ്, ബി. നസീർ, പി.ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. കെ.സി.ഇ.സി ജില്ല പ്രസിഡന്റായി പി. ഗോപികൃഷ്ണനെയും സെക്രട്ടറിയായി വി.എൻ. സുരേഷ് ബാബുവിനെയും ട്രഷററായി അർച്ചന ജിസ്‌മോനെയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.