മഴയിലും കാറ്റിലും നാശനഷ്ടം

ചാരുംമൂട്: കഴിഞ്ഞ ദിവസം രാത്രി മഴയിലും കാറ്റിലും ചാരുംമൂട് മേഖലയിൽ നാശനഷ്ടം. മരം വീണ് നിരവധി വൈദ്യുതി തൂണുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തു. താമരക്കുളം നാട്ടുവാതുക്കൽ ഭാഗത്ത് തെങ്ങ് വൈദ്യുതി കമ്പികളിലേക്ക് കടപുഴകി രണ്ട് തൂണുകൾ ഒടിഞ്ഞു. തെങ്ങ് റോഡിലേക്ക് വീണതിനാൽ ഇവിടെ വൈദ്യുതിക്കൊപ്പം മണിക്കൂറുകളോളം റോഡ്​ ഗതാഗതവും തടസ്സപ്പെട്ടു. വേടരപ്ലാവ് ഉൾപ്പെടെ വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കുന്ന ജോലികൾ നടന്നു വരുകയാണ്. ഫോട്ടോ: താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിനു സമീപം നാട്ടുവാതുക്കൽ ഭാഗത്ത് തെങ്ങ് കടപുഴകി വൈദ്യുതി തൂണ് ഒടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.