അനധികൃത വഴിയോര വാണിഭം നിയന്ത്രിക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി

ആലപ്പുഴ: അനധികൃത വഴിയോര വാണിഭം നിയന്ത്രിക്കണമെന്ന്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. സമിതി കൈചൂണ്ടിമുക്ക്​ യൂനിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളുടെ പിൻബലമുള്ളതിനാൽ വഴിയോര വാണിഭം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന്​ നടിക്കുന്നു. എന്നാൽ, എല്ലാ നിയമവും പാലിച്ച് കച്ചവടം ചെയ്യുന്ന അംഗീകൃത വ്യാപാരികളെ പീഡിപ്പിക്കാനാണ് ഇവർക്ക്​ താൽപര്യമെന്നും രാജു അപ്സര കുറ്റപ്പെടുത്തി. യൂനിറ്റ് പ്രസിഡന്റ് ടിപ് ടോപ് ജലീൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, ജില്ല വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, ബി. മെഹബൂബ്, എബി തോമസ്, അശോകൻ, ഇസ്മയിൽ, സിദ്ദീഖ് അനീസ്, അനീസ് അൻസാരി, നിയാസ് അഫ്സൽ, സജീർ, ബിജുകുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടിപ് ടോപ് ജലീൽ (പ്രസി), എബി തോമസ് (ജന. സെക്ര), അശോകൻ (ട്രഷ). apl vyapari കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ കൈചൂണ്ടിമുക്ക് യൂനിറ്റ് വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.