നൂറനാട് ഐ.ടി.ബി.പി ബറ്റാലിയൻ സ്ഥാപകദിനം ആഘോഷിച്ചു

ചാരുംമൂട്: ഐ.ടി.ബി.പി നൂറനാട് 27ാം ബറ്റാലിയൻ ഒമ്പതാം സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ബറ്റാലിയനിൽ സൈനികരുടെ പരേഡ് നടന്നു. ഡെപ്യൂട്ടി കമാൻഡന്റ് കുബേർ എസ്. ശർമ സേന പതാക ഉയർത്തി സ്ഥാപകദിന സന്ദേശം നൽകി. വിദ്യാർഥികൾക്കായി ആയുധ പ്രദർശനവും ഒരുക്കി. സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും വേണ്ടി കായിക മത്സരങ്ങളും കലാപരിപാടികളും നടന്നു. ബറ്റാലിയൻ കമാൻഡന്റ് എസ്. ജിജുവിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലുൾപ്പെടെ ബറ്റാലിയനിലെ സൈനികർ ഏർപ്പെട്ടുവരുന്നു. ഫോട്ടോ :1- ഐ.ടി.ബി.പി നൂറനാട് ബറ്റാലിയൻ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡ് 2.: ഐ.ടി.ബി.പി നൂറനാട് ബറ്റാലിയൻ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ സൈനികരുടെ ആയുധ പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.