എസ്.എൻ.ഡി.പി വനിത സംഘം മേഖല കലോത്സവം

ചേർത്തല: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതസംഘത്തിന്‍റെ നേതൃത്വത്തിൽ 25ന് വൈക്കത്ത് നടത്തുന്ന സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന മേഖല കലോത്സവം ഞായറാഴ്ച കണിച്ചുകുളങ്ങര കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. 21 യൂനിയനുകളിൽനിന്നായി 250 ഓളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഒന്നാംസ്ഥാനം നേടുന്നവർ വൈക്കത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.