മെഡിക്കൽ ക്യാമ്പ്

അരൂക്കുറ്റി: സേവാദൾ അരൂർ നിയോജകമണ്ഡലം കമ്മിറ്റി എറണാകുളം വി.പി.എസ് ലേക്​ഷോർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ജംബോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും വടുതല നദുവത്തുൽ ഇസ്​ലാം യു.പി സ്കൂളിൽ നടത്തി. സേവാദൾ നിയോജകമണ്ഡലം പ്രസിഡന്‍റ്​ മുഹമ്മദ് നിബ്രാസ് അധ്യക്ഷതവഹിച്ചു. വി.പി.എസ് ലേക്​ഷോർ ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ല സെക്രട്ടറി മഹേഷ് കിടപ്പുരോഗികൾക്കുള്ള സഹായം വിതരണം ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്​റഫ് വെള്ളേഴത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സി.എസ്. സത്താർ, വാർഡ് മെംബർ പ്രകാശൻ, ജയ്സൺ എന്നിവർ സംസാരിച്ചു. ചിത്രം : സേവാദൾ അരൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ​ വി.പി.എസ് ലേക്​ഷോർ ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.