സമീകൃതാഹാരം സെമിനാറും എക്സിബിഷനും

അരൂക്കുറ്റി: സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സമീകൃതാഹാരവും ആരോഗ്യദായക ഭക്ഷണശീലങ്ങളും എന്ന വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പും സെമിനാറും നടത്തി. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് വി.എ. അഷ്റഫ് ഫുഡ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ശശിധരൻ വിഷയം അവതരിപ്പിച്ചു. ഇൻസ്പിരേഷൻ ഡയറക്ടർ ജയ ഗോപാൽ റാവു, ആർക്കിടെക്ട് ലത ജയഗോപാൽ, മുൻ നാളികേര വികസന ബോർഡ് സി.ഇ.ഒ പി.കെ. തമ്പാൻ, കൊച്ചിൻ യൂനിവേഴ്സിറ്റി രസതന്ത്ര വിഭാഗം മേധാവി പ്രഫ. കെ.കെ.എം. യൂസഫ് എന്നിവർ ക്ലാസ്​ നയിച്ചു. ചേർത്തല വിശപ്പുരഹിത ഭക്ഷണശാല കൊടുക്കുന്ന ഭക്ഷണം സമീകൃതാഹാരമാക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് സോഷ്യൽ ഹെൽത്ത് മൂവ്മെന്റിന്‍റെ ധനസഹായം ചേർത്തല ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായർക്ക് നൽകി. വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ എക്സിബിഷനും അതിന്റെ പോഷകഗുണങ്ങളും സംബന്ധിച്ച്​ ലത ജയഗോപാലും എം.എസ്. നാസറും വിശദീകരിച്ചു. മുൻ ഫുഡ് അനലിറ്റിക്കൽ ലബോറട്ടറി ഡയറക്ടർ ഭദ്രൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.ആർ. ശശി, സി.പി.എം ലോക്കൽ സെക്രട്ടറി വിനു ബാബു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.