ആറാട്ടുപുഴ: മാരകരോഗങ്ങൾ ബാധിച്ച് ചികിത്സിക്കാൻ ഗതിയില്ലാതെ വിഷമിച്ച രണ്ട് നിർധന രോഗികൾക്ക് നാട്ടുകാർ സ്വരൂപിച്ച ധനസഹായം വിതരണം ചെയ്തു. ഇരുവൃക്കകളും തകരാറിലായ പഞ്ചായത്ത് 15ാം വാർഡിലെ ഷാജിയുടെയും (37) മജ്ജ മാറ്റിവെക്കൽ ചികിത്സക്ക് കാത്തിരിക്കുന്ന 18ാം വാർഡിലെ മൂന്നര വയസ്സുള്ള വൈശാഖിന്‍റെയും ജീവൻ രക്ഷിക്കാൻ തീരഗ്രാമം സമാഹരിച്ച 28.60 ലക്ഷം രൂപയാണ് കൈമാറിയത്. 14.30 ലക്ഷം വീതമാണ് ഇരുവരുടെയും ചികിത്സക്കായി നൽകിയത്. എ.എം. ആരിഫ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ രക്ഷാധികാരികളായി രൂപവത്കരിച്ച വൈശാഖ്-ഷാജി ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിലാണ് പണ സമാഹരണം നടത്തിയത്. തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച രേഖകൾ സമിതി ചെയർമാൻ അഡ്വ. എം.എസ്. ഉസ്മാൻ, കൺവീനർ ആനന്ദൻ എന്നിവർ ചേർന്ന് വീടുകളിലെത്തി കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, സ്ഥിരംസമിതി ചെയർമാൻ എൽ. മൻസൂർ, മെംബർ പ്രസീദ സുധീർ, കെ.വൈ. അബ്ദുൽ റഷീദ്, എ. മുഹമ്മദ്‌കുഞ്ഞ്, വി. സുഗതൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.