ഹരിപ്പാട്: റവന്യൂ ടവറിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്ന പ്രശ്നത്തിനാണ് കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ ഇടപെട്ട് പരിഹാരം കണ്ടത്. 'മാധ്യമം' ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റവന്യൂ ടവറിന്‍റെ പിന്നിൽ കിഴക്ക് ഭാഗത്തായി സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് ദുരിതം തീർക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ആരും കണ്ട ഭാവം നടിച്ചില്ല. ദുർഗന്ധം മൂലം ഓഫിസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസിലേക്ക് പോകുന്നവരും ഏറെ ദുരിതമാണ് അനുഭവിച്ചത്. ശനിയാഴ്ച തഹസിൽദാറിന്‍റെ നിർദേശപ്രകാരം പണിക്കാരെത്തി മാലിന്യം നിറഞ്ഞതും അല്ലാത്തതുമായ ടാങ്കുകളെല്ലാം തുറന്ന് വൃത്തിയാക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.