ആലപ്പുഴ: സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ഒരുക്കിയ അക്ഷയ എക്സിബിഷൻ സ്റ്റാൾ ശ്രദ്ധേയമായി. സർക്കാർ ഓഫിസുകളിൽനിന്ന് സാധാരണ ജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളെയും അവകാശങ്ങളെയുംകുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. ആധാർ പുതുക്കൽ, സ്പോട്ട് ആധാർ, നിരവധി ഓൺലൈൻ സേവനങ്ങൾ, വിവരശേഖരണം തുടങ്ങിയവ സ്റ്റാളിൽ ലഭ്യമാണ്. സ്റ്റാൾ സന്ദർശിക്കുന്നവർക്കായി കൂപ്പൺ നൽകി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്. ജില്ല പ്രോജക്ടിനു വേണ്ടി മാനേജർ സംഗീത് സോമൻ, മീര എം. നായർ, ജിഷ ബിനീഷ്, പ്രിയ ജയശ്രീ, അക്ഷയ എന്റർപ്രനേഴ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി ആർ. വിഷ്ണുപ്രസാദ്, പ്രസിഡന്റ് രമ്യ, പ്രദീപ് ആർ., ജി. സന്തോഷ് കുമാർ, അനുരാജ്, വിനോദ് വിശ്വം എന്നിവർ നേതൃത്വം നൽകി. ചിത്രം.... അക്ഷയ എക്സിബിഷൻ സ്റ്റാളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍തേടി എത്തിയവര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.