വികസനക്കാഴ്ചകളുടെ വിസ്മയങ്ങളൊരുക്കി കിഫ്ബി

ആലപ്പുഴ: ബീച്ചിലെ എന്‍റെ കേരളം പ്രദര്‍ശന-വിപണ മേളയില്‍ കിഫ്ബി ​വെർച്വല്‍ റിയാലിറ്റിയിലൂടെ വികസനക്കാഴ്ചകളുടെ വിസ്മയം തീര്‍ക്കുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കൗതുകനിമിഷങ്ങള്‍ സമ്മാനിക്കുന്ന കാഴ്ചകള്‍ തുടങ്ങുന്നത് വി.ആർ ബോക്സ് മുഖത്ത് വെക്കുന്നതോടെയാണ്. ജില്ലകളില്‍നിന്ന് ജില്ലകളിലേക്കുള്ള പ്രയാണത്തില്‍ ഭാവികേരളം തലയെടുപ്പോടെ മുന്നില്‍ തെളിയും. കിഫ്ബിയുടെ ബിൽഡിങ്​ ഇൻഫർമേഷൻ മോഡലിങ്​ വിങ്ങാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കിഫ്ബി പ്രോജക്ടുകളുടെയും വിഡിയോ അവതരണം, ടെക്നോ ഡെമോ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിർമാണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലുള്ള കണ്ണൂർ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് കൾചറൽ കോംപ്ലക്സ്, ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന വൈക്കം തിയറ്റർ തുടങ്ങിയ പദ്ധതികളുടെ വിർച്വൽ റിയാലിറ്റിയും കാണാം. അമൽ സ്റ്റീഫൻ, വൈശാഖ് ബി., ഇ.എസ്. അരുൺ എന്നിവരാണ് സ്റ്റാളിൽ ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ചിത്രം: apl kifbi സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന വികസന പദ്ധതികളുടെ ദൃശ്യങ്ങള്‍ ആലപ്പുഴ ബീച്ചിലെ എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ കിഫ്ബി പവിലിയനില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തിലൂടെ വീക്ഷിക്കുന്നവര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.