ചിത്രരചന മത്സരം

ചാരുംമൂട്: ചിത്രകാരനും ശിൽപിയുമായിരുന്ന ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ചിത്രരചന മത്സരവും ക്യാമ്പും നടത്തും. 21ന്​ രാവിലെ എട്ടിന് ചുനക്കര തെക്ക് എൻ.എസ്.എസ് എൽ.പി സ്കൂളിൽ പ്രഫഷനൽ ചിത്രകാരന്മാരുടെ ചിത്രകല ക്യാമ്പും 29ന് രാവിലെ 10 മുതൽ എൽ.പി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികൾക്കായി ചാരുംമൂട് സെന്‍റ്​ മേരീസ് എൽ.പി സ്കൂളിൽ ചിത്രരചന മത്സരവും നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫ് അറിയിച്ചു. അനുസ്മരണ സമ്മേളനം ജൂൺ അഞ്ചിന് വൈകീട്ട് മൂന്നിന് മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9745443472, 9544393697, 9847221975.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.