അമ്പലപ്പുഴ: അശാസ്ത്രീയ നിർമാണം മൂലം കാനയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമാകുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11ാം വാർഡ് വൈമ്പാല റോഡിലാണ് കാനയുള്ളത്. അടുത്തിടെ നിർമാണം പൂർത്തിയാക്കിയ റോഡിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയാണ് 80 മീറ്റർ നീളത്തിൽ കാന നിർമിച്ചത്. കാനയിൽ വീഴുന്ന വെള്ളം ഒഴുകിപ്പോകാത്തതാണ് നാട്ടുകാർക്ക് ദുരിതമായത്. വെള്ളം കെട്ടിക്കിടന്ന് കൊതുകും കൂത്താടിയും പെരുകുകയാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കാനയുടെ ഒരറ്റം സമീപത്തെ കൈത്തോട്ടിലെത്തിക്കുന്നതിനു പകരം പാതിവഴിയിൽ നിർത്തിയതാണ് വെള്ളക്കെട്ടിന് കാരണം. റെയിൽവേ സ്റ്റേഷൻ, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തകഴി എന്നിവിടങ്ങളിലെത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. കാന സമീപത്തെ തോടുവരെ എത്തിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. (അശാസ്ത്രീയമായി നിര്‍മിച്ച കാനയില്‍ വെള്ളം കെട്ടിക്കിടക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.