ലബോറട്ടറി ഉദ്ഘാടനംചെയ്തു

ആലപ്പുഴ: മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാൻഡേഡ്സ് ലബോറട്ടറിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിൽ നിർവഹിച്ചു. ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫിസിൽ ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈദ്യുതി മീറ്റർ, ട്രാൻസ്ഫോർമർ, റിലേ, പ്രിസിഷൻ റെസിസ്റ്റൻസ് ബോക്സ് ഉപയോഗിക്കുന്ന എർത്ത് ടെസ്റ്റർ, ഇൻസുലേഷൻ എന്നിവയുടെ ടെസ്റ്റിങ് സൗകര്യമാണ് ഇവിടെ ലഭ്യമാകുക. എ.എം. ആരിഫ് എം.പി, മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യ രാജ്, കൗൺസിലർ സിമി ഷാഫി ഖാൻ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി. അനിൽകുമാർ, ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.