കുട്ടനാട് മേഖലയില്‍ കൂലി കൂട്ടി

പ്രതിദിന കൂലി പുരുഷന്മാർക്ക്​ 1050 രൂപയും സ്ത്രീകൾക്ക്​ 600 രൂപയും നൽകണം ആലപ്പുഴ: കുട്ടനാട് മേഖലയിലെ സാധാരണ ജോലിക്കും നെല്ല് ചുമട് രംഗത്തെ ജോലിക്കും കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ലേബര്‍ കമീഷണറേറ്റില്‍ അഡീഷനല്‍ ലേബര്‍ കമീഷണര്‍ കെ. ശ്രീലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യവസായബന്ധ സമിതി യോഗത്തിലാണ് തീരുമാനം. കൂലിവര്‍ധന സംബന്ധിച്ച വ്യവസ്ഥയില്‍ തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് പുരുഷന്മാര്‍ ചെയ്തുവരുന്ന ജോലികള്‍ക്കുള്ള കൂലി പ്രതിദിനം 1050 രൂപയായും സ്ത്രീകള്‍ ചെയ്തുവരുന്ന ജോലികള്‍ക്കുള്ള കൂലി 600 രൂപയായുമാണ് വര്‍ധിപ്പിക്കുന്നത്. വര്‍ധിപ്പിച്ച മറ്റു നിരക്കുകള്‍: വിത, വളമിടീല്‍ ജോലികള്‍ ഒരേക്കറിന് -900 രൂപ, നടീലിനു മുമ്പുള്ള മരുന്നുതളി -750, നടീലിനുശേഷമുള്ള മരുന്നുതളി -800, പാടത്തുനിന്ന്​ നെല്ല് ചാക്കില്‍ നിറക്കുന്നതിന് ക്വിന്‍റലിന് -40 രൂപ, നെല്ല് ചാക്കില്‍ നിറച്ച്​ തൂക്കിവള്ളത്തില്‍ കയറ്റുന്നതിന് -115, കടവുകളില്‍നിന്ന്​ നെല്ല് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് -40, വള്ളത്തില്‍നിന്ന് ചുമന്ന്​ ലോറിയില്‍ അട്ടിവെക്കുന്നതിന്​ -45 രൂപ എന്നിങ്ങനെയാണ്​ നിശ്ചയിച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.