മാന്നാർ: യാകുന്നു. ഒന്നരമാസത്തിനിടയിൽ മാന്നാറിൽ കത്തിനശിച്ചത് മൂന്ന് വ്യാപാര സ്ഥാപനങ്ങൾ. ആദ്യം കത്തിനശിച്ച രണ്ടു സ്ഥാപനങ്ങൾ വെറും ഷീറ്റ് ഉപയോഗിച്ച് നിർമിച്ചതായിരുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ നിരവധി കെട്ടിടങ്ങളാണുള്ളത്. ഇതൊന്നും ബാധകമാകാതെ സ്വാധീനം ഉപയോഗപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നും കെട്ടിടനമ്പർ ക്രമീകരിച്ച് വൈദ്യുതി കണക്ഷനെടുത്ത് പ്രവർത്തിക്കുന്നവയുമുണ്ട്. കത്തിനശിക്കുന്ന സമയത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള ലൈസൻസ് പോലും ഗ്രാമപഞ്ചായത്തിൽനിന്നും ഇല്ലായിരുന്നു. മാന്നാറിൽ അനേകം സ്ഥാപനങ്ങളാണ് പഞ്ചായത്തിന്‍റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. മാന്നാർ സ്റ്റോർ ജങ്ഷനിൽ അനധികൃത കെട്ടിട നിർമാണം പ്രകാരം നിർമിച്ച ഒരു കെട്ടിടത്തിന് നമ്പർ ക്രമീകരിച്ചു നൽകിയിട്ടില്ല. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പരിപാടികൾക്ക് ഓഫിസായി മാറ്റാറുണ്ട്. രാഷ്ട്രീയ സമ്മർദങ്ങളുടെ മറവിൽ പല വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നുണ്ടെന്ന ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.