മാവേലിക്കര ജില്ല ആശുപത്രിയിൽ അതിക്രമം; യുവാവ് അറസ്റ്റിൽ

മാവേലിക്കര: ജില്ല ആശുപത്രിയിൽ അക്രമം കാട്ടിയ യുവാവ്​ അറസ്റ്റിൽ. കായംകുളം എരുവ ചിറക്കടപ്പറമ്പിൽ പടീറ്റതിൽ മുഹമ്മദ് ഷെരീഫാണ്​ (33) അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയപ്പോൾ ബസ് ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ വൈദ്യപരിശോധനക്കായി മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ, ജീവനക്കാരെ അസഭ്യം വിളിക്കുകയും എക്സ്റേ വിഭാഗത്തിലെ കൗണ്ടർ തകർക്കുകയും ചെയ്തു. പ്രതിയെ കീഴപ്പെടുത്തുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് ലാലിന് പരിക്കേറ്റു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്താണ് അറസ്റ്റു ചെയ്തത്. പ്രതി ലഹരിക്കടിമയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.